Sectors of Intervention
എല്ലാവർക്കും സ്വന്തമായ കുടിവെള്ളം സാധ്യമല്ലാത്തതിനാൽ കുടിവെള്ള സംവിധാനമില്ലാത്ത കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ള സംവിധാനം ഒരുക്കുക എന്ന ലക്ഷ്യം വച്ചുള്ള പദ്ധതിയാണ് ജലനിധി. ഈ പദ്ധതിയിലൂടെ ശുദ്ധജല ലഭ്യതയുള്ള സ്ഥലം കണ്ടെത്തി കിണർ/കുളം ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർമ്മിച്ച് മോട്ടോറും പമ്പ് സെറ്റ് സംവിധാനവും ടാങ്കും ഉപയോഗിച്ച് വീടുകളിലേക്ക് പൈപ്പ് കണക്ഷൻ വഴിയും,ഇത്തരം സംവിധാനം പ്രയോജനപ്പെടുത്തുവാൻ സാധിക്കാത്ത ഇടങ്ങളിൽ മഴവെള്ള സംഭരണിയും നിർമ്മിച്ചുകൊണ്ട് എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ജലനിധി പദ്ധതി മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ കയ്‌റോസ് നടപ്പിലാക്കിയിരുന്നു . കോഴിക്കോട് ജില്ലയിലെ കായക്കൊടി,കണ്ണൂർ ജില്ലയിലെ ഇരിക്കൂർ,കോളയാട് ഗ്രാമപഞ്ചായത്തുകളും മൂവായിരത്തിഅഞ്ഞൂറിൽ പരം കുടുംബങ്ങൾക്ക് കുടിവെള്ള സംവിധാനവും ഒപ്പം സാനിറ്റേഷൻ പദ്ധതിയും സജ്ജമാക്കി. ഇതോടൊപ്പം ഗുണഭോക്താക്കൾക്കും കമ്മിറ്റി അംഗങ്ങൾക്കും സമയാസമയങ്ങളിൽ ആവശ്യമായ പരിശീലനങ്ങളും സേവനങ്ങളും നൽകിയിരുന്നു..........ഡിപ്പാർട്മെന്റ് പദ്ധതികൾ ഗതി നിയന്ത്രിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. എല്ലാവർക്കും കുടിവെള്ള ലഭ്യത എന്ന മഹത്തായ കാര്യം വളരെ ഭംഗിയായി പൂർത്തീകരിച്ച് ഇന്നും വളരെ കാര്യക്ഷമതയോടു കൂടി ഈ മൂന്ന് ഗ്രാമപഞ്ചായത്തുകളിലും തുടർന്ന് പോകുന്നു എന്നത് ഏറെ അഭിമാനകരം തന്നെ .