Description
കണ്ണൂർ രൂപത സാമൂഹ്യ സേവന വിഭാഗമായ കയ്റോസ് അതിന്റെ
പ്രവർത്തനം ആരംഭിച്ചിട്ട് 25 ആം വർഷത്തിലേക്കു കടന്നിരിക്കുകയാണ്.
ജൂബിലി വർഷ ഉദ്ഘാടനം 18.11.2023 ന് കയ്റോസ് ട്രെയിനിങ് ഹാളിൽ വച്ച്
നടത്തി. കണ്ണൂർ രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ അലക്സ് വടക്കുംതല
പിതാവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങു ഫെഡറൽ ബാങ്ക് റീജിയണൽ
മാനേജർ ശ്രീ ജയചന്ദ്രൻ കെ ടി ഉദ്ഘാടനം ചെയ്തു. കോളേജ് ഓഫ്
കൊമേഴ്‌സിന്റെ ചെയർമാനും, ചേംബർ ഓഫ് കൊമേഴ്‌സിന്റെ
സെക്രട്ടറിയുമായ ശ്രീ അനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. കയ്റോസിനെ
കഴിഞ്ഞ 24 വർഷം മുന്നോട്ട് നയിച്ച മുൻ ഡയറക്ടർമാരെ ആദരിച്ചു. തുടർന്ന്
കയ്റോസിന്റെ 6 മേഖലകളിലെ ഡയറക്ടർമാർ അവരുടെ മേഖല
പ്രവർത്തനങ്ങളെ കുറിച്ചു. വിശദീകരിക്കുകയും ഫെറോന വികാരിമാർ
മേഖലകളുടെ പ്രവർത്തനങ്ങളെക്കുറിച്ചു അവലോകനം നടത്തുകയും
ചെയ്തു. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്‌ജ് മാത്യു,
അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. കിരൺ ജോസ്, സ്റ്റാഫ് അംഗങ്ങൾ
എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.