Sectors of Intervention
കണ്ണൂർ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കൈറോസിൽ വച്ച് ലോക വനിതാ ദിനത്തിനുള്ള അനുബന്ധിച്ച് വുമൺസ് ഡേ conclave 2025. നടന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് രത്നകുമാരി കെ കെ ഉദ്ഘാടനം ചെയ്ത സംസാരിച്ചു, കണ്ണൂർ രൂപതാ സഹായ മെത്രാൻ ഡോക്ടർ ഡെന്നിസ് കുറുപ്പശ്ശേരി അധ്യക്ഷനായിരുന്നു കൈറോസ് എച്ച് ആർ മാനേജർ പി ജെ ഫ്രാൻസിസ് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു വനിതാദിന കാഴ്ചപ്പാടുകളും ആയി വന്ന പ്രമുഖ വനിതകളെ ഡയറക്ടർ ആദരിച്ചുകൊണ്ട് വനിതാദിന ചർച്ച വിഷയങ്ങളായ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വനിതാദിന ആഘോഷത്തിന്റെ പ്രസക്തി എന്ത് എന്നും, സ്ത്രീ ശാക്തീകരണം സാധ്യമാക്കേണ്ട മേഖലകൾ ഏതൊക്കെയാണ് എന്നും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖരായ വനിതകൾക്ക് ചർച്ചാവിഷയമായി അവതരിപ്പിച്ചു . പ്രമുഖ സോഷ്യൽ സയന്റിസ്റ്റായ ഡോക്ടർ ബിൻസി മരിയ, അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ ആയ ശ്രീമതി ബുഷറത്ത്, അഡ്വക്കേറ്റ് ജൂലി ജെബി നാട്യകലാനിധി കലാപതി, വുമൺ കമ്മീഷൻ സെക്രട്ടറി ശ്രീമതി പുഷ്പ കോയിൻ കോൽപ്പിങ് ഇന്ത്യ ഇന്റർനാഷണൽ ബോർഡ് അംഗം ശ്രീമതി മരിയ ഗോരത്തി, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ശ്രീമതി ജിഷാ മോൾ, കർഷകതിലകം 2023 ശ്രീമതി ബിന്ദു കാക്കാമണി എന്നിവർ വനിതാദിന കാഴ്ചപ്പാടുകൾ പങ്കുവെച്ച് സംസാരിച്ചു കണ്ണൂർ വിഷൻ അവതാരികയും ജേണലിസ്റ്റും ആയ ഷാലിമരാജൻ ചർച്ചകളുടെ മോഡറേറ്റർ ആയിരുന്നു കൈറോസ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ക്ലറിനാ ജോസഫ് സ്വാഗതവും, സിസ്റ്റർ റോസിന നന്ദിയും പറഞ്ഞു
വനിതകളുടെ അവകാശങ്ങളെ കുറിച്ചും കഴിവുകളെ കുറിച്ചും പലരും ബോധവാന്മാരല്ല എന്നുള്ള കാര്യവും പല വ്യക്തികളും സൂചിപ്പിച്ചു വനിതാദിനം മാത്രമല്ല പുരുഷന്മാരുടെ ദിനം കൂടി ആഘോഷിക്കേണ്ടിയിരിക്കുന്നു എന്നും അതിലൂടെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് അറിവുകൾ പങ്കിട്ടു കൊടുക്കാൻ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു