Get in Touch

KAIROS Burnassery (P.O), Kannur - 670013, Kerala, India.

+91 497 271 25 35

+91 497 276 75 35

+91 9048 00 28 28

Jaljeevan

Jaljeevan Mission

ജലമാമ്രക്ഷണത്തിൽ വലിയ ഒരു മാറ്റം ഉണ്ടാകുബാനും ശുദ്ധ ജല അപര്യാപ്തത ഇല്ലാതാകുവാനുമായി 2024 ന്റെ അവസാനത്തോട് കൂടി ഇന്ത്യയിലെ ഗ്രാമീണ ഭവനങ്ങളിൽ മിതമായ അളവിൽ FHTC (Functional House Hold Tap Connection ) വഴി ശുദ്ധ ജലം നഭ്യമാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി കേന്ദ്ര- സംസ്ഥാന ഗവർന്മെന്റുകളും , ഗാമ പഞ്ചായത്തും, ഗുണഭോക്താക്കളും ഒത്തു ചേർന്ന് 2019 ൽ നടപ്പിൽ വരുത്തുന്ന ഒരു പദ്ധതിയാണ് ജലജീവൻ മിഷൻ ഈ പദ്ധതിയിൽ കയ്റോസിന് ഭാഗവാക്കാകുവാൻ കഴിഞ്ഞു എന്നത് വളരെയേറെ ചാരിതാർഥ്യം നൽകുന്നു. 924 ഗ്രാമ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതിയുടെ ബോധവത്ക്കരണത്തിനും ശാക്തീകരണ പ്രവർത്തനങ്ങൾക്കും നിർവ്വഹണ സഹായ ഏജൻസികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കണ്ണൂർ ജില്ലയിലെ പട്ടുവം, ചെറുതാഴം, മാടായി, മാട്ടൂൽ, ഏഴോം, അഴീക്കോട് എന്നീ 6 പഞ്ചായത്തുകളുടെ പദ്ധതി നിർവ്വഹണ സഹായ ഏജൻസിയായി. തിരഞ്ഞെടുത്തത് കയ്റോസ് കണ്ണൂരിനെയാണ് . നിരവധിയായ വിദ്യാഭ്യാസ- സാമൂഹിക- സാംസ്ക്കാരിക പരിപാടികളിലൂടെ ബോധവൽക്കരിക്കുക എന്ന ലക്‌ഷ്യം കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കുവാൻ സാധിച്ചു. കലാജാഥ, തെരുവ് നാടകം തുടങ്ങിയ kalaa- സാംസ്ക്കാരിക പ്രവർത്തങ്ങളിലൂടെയും കുടുംബശ്രീ പ്രവർത്തകർക്കായുള്ള ജലഗുണ നിലവാര പരിശോധന പരിശീലനം, അംഗൻവാടി കുട്ടികൾക്കും മുതിർന്ന സ്കൂൾ വിദ്യാർത്ഥികൾക്കും പഠനോപകാരണ വിതരണം, സ്കൂൾ തലത്തിൽ ജലശ്രീ ക്ലബ് രൂപീകരണം, ജലജന്യ രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും തുടങ്ങിയ വിഷയങ്ങളിൽ ക്‌ളാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു. മൾട്ടി കളർ കലണ്ടർ, ബ്രോഷർ, ടേബിൾ കലണ്ടർ, എന്നിവ പൊതു സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. പൊതു ഇടങ്ങളിൽ ഹോർഡിങ്‌സ്, പഞ്ചായത് ഓഫീസിൽ എൽ ഇ ഡി വാൾ തുടങ്ങിയ വിവര സാങ്കേതിക പ്രവർത്തങ്ങൾ ബാഴിയും ജലജീവന്റെ നക്ഷയം ജനങ്ങളിലേക്ക് ആഴത്തിൽ എത്തിക്കുവാൻ കഴിഞ്ഞു. ജനങ്ങൾക്ക് കൂടുതൽ ആവശ്യമായിരുന്ന വാട്ടർ, ബഡ്ജറ്റിങ് , വാട്ടർ ഓഡിറ്റിങ് എന്നിവയുടെ പരിശീലനവും നൽകുവാൻ സാധിച്ചു എന്നത് ഈ പദ്ധതിയെ മികവുറ്റതാക്കുന്നു. സമൂഹത്തിന്റെ ചില ഇടങ്ങളിലും ചില മനുഷ്യമനസ്സുകളിലും ഒപ്പം അവരുടെ ജീവിതചര്യകളിലും ജലസംരക്ഷണം എന്ന കാതലായ ആശയവും ആവശ്യവും ഇഴുകി ചേർത്തിടുവാൻ ഈ പദ്ധതിക്കും ഒരവർത്തകർക്കും സാധിച്ചു എന്നത് തികഞ്ഞ ചാരിതാർഥ്യത്തോടെ ഓർക്കുന്നു.

Gallery Image

Jaljeevan Inauguration

Gallery Image

Jaljeevan