Description
മെത്രാഭിഷേകത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവിനെയും 10-00 വാർഷികം ആഘോഷിക്കുന്ന അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിനെയും കണ്ണൂർ രൂപത സാമൂഹ്യ സേവന വിഭാഗമായ കയ്റോസ് ആദരിച്ചു. കയ്റോസ് ട്രെയിനിംഗ് ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ അലക്സ് വടക്കുംതല അദ്ധ്യക്ഷത വഹിച്ചു. ചക്കാലക്കൽ പിതാവ് അലക്സ് പിതാവിനെയും അലക്സ് പിതാവ് ചക്കാലക്കൽ പിതാവിനെയും പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും പരസ്പരം ആദരിച്ചു. കണ്ണൂരിന്റെ സമാധാനത്തിന്റെ വെള്ളരിപ്രാവായ റവ. ഡോ. സ്കറിയ കല്ലൂരിനെ കയ്റോസ്, പീസ് ഫോറം, എക്യുമെനിക്കൽ ഫെലോഷിപ്പ് കണ്ണൂർ എന്നിവർ മെമെന്റോ നൽകി ആദരിച്ചു. കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ.ക്ലാരൻസ് പാലിയത്ത്, ജേക്കബ്ബ് & ജോർജ്ജ് സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ശ്രീ പി ജെ ജേക്കബ്ബ്, റവ.ഡോ. സ്കറിയ കല്ലൂർ, കയ്റോസ് മുൻ ഡയറക്ടർ റവ.ഫാ, ബെന്നി മണപ്പാട്ട്, ദീപിക റസിഡന്റ് മാനേജർ റവ. ഫാ. ജോബിൻ വലിയപറമ്പിൽ, സിസ്റ്റർ ലൂസി ജോസ് MSMI, സിസ്റ്റർ ധന്യ UMI, കയ്റോസ് ജനറൽ കോർഡിനേറ്റർ ശ്രീ കെ വി ചന്ദ്രൻ, ശ്രീ ജോസ് അറയ്ക്കൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കണ്ണൂരിന്റെ ജനഹൃദയങ്ങളിൽ സ്നേഹത്തിന്റെ ബോംബ് വർഷിച്ച ജനകീയനായ ചക്കാലക്കൽ പിതാവിനും എളിമയുടെ നിറകുടമായ അലക്സ് പിതാവിനും എല്ലാവരും പ്രാർത്ഥനാശംസകൾ നേർന്നു. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് മാത്യു സ്വാഗതവും അസോസിയേറ്റ് ഡയറക്ടർ റവ. റിജേഷ് ലൂയിസ് നന്ദിയും പറഞ്ഞു. കണ്ണൂർ രൂപതയിലെ ഫെറോന വികാരിമാരും കയ്റോസിന്റെ മുൻ ഡയറക്ടർമാരും ഡയറക്ടർമാരും വൈദികരും സന്യസ്തരും പ്രോഗ്രാമിൽ പങ്കെടുത്തു. കയ്റോസ് അസോസിയേറ്റ് ഡയറക്ടർ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി